Advertisment

നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അരുമാനൂര്‍ എം.വി.ആര്‍.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അശ്വിന്‍ രാജ്, ജോസ്ബിന്‍ എന്നിവരാണ് മുങ്ങിമരിച്ചത്.

പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചലിൽ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. ഇന്ന് സ്കൂള്‍ യുവജനോത്സവം കഴിഞ്ഞ ശേഷം പത്ത് വിദ്യാർത്ഥികള്‍ കടവിൽ കുളിക്കാൻ പോയി. അശ്വൻ രാജ് മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ജോസ്ബിനും ഒഴുക്കൽപ്പെട്ടത്.

Advertisment