Advertisment

കോടിയേരി ഇനി എകെജി സെന്ററിലേക്ക് ഇല്ല; മൃതദേഹം നാളെ കണ്ണൂരിലെ വസതിയിലേക്ക്, പിന്നെ പയ്യാമ്പലത്തേക്ക്; സംസ്‌കാരം തിങ്കളാഴ്ച

New Update

publive-image

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് കണ്ണൂർ പയ്യാമ്പലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. ഞായറാഴ്ച രാവിലെ ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. തുടർന്ന് വീട്ടിലെത്തിക്കും.

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് എകെജി സെന്ററടക്കം പാർട്ടിയുടെ എല്ലാ ഓഫീസുകളിലും പതാക താഴ്ത്തി കെട്ടി.

Advertisment