പാലായില്‍ ഒഡീഷ സ്വദേശിയെ തലയ്ക്കടിച്ച് കൊലപെടുത്തിയ സംഭവത്തിൽ ബംഗാള്‍ സ്വദേശി പിടിയില്‍

New Update

publive-image

കോട്ടയം: പാലായില്‍ ഒഡീഷ സ്വദേശിയെ തലയ്ക്കടിച്ച് കൊലപെടുത്തിയ സംഭവത്തിൽ ബംഗാള്‍ സ്വദേശി പിടിയില്‍. ഒഡീഷ സ്വദേശി അഭയ് മാലിക്കാണ് കൊല്ലപ്പെട്ടത്. ബംഗാള്‍ സ്വദേശി പ്രദീപ് ബര്‍മ്മനാണ് പിടിയിലായത്.

Advertisment

കുറിച്ചിതാനത്ത് താമസിച്ചിരുന്ന അഭയ് മാലിക്ക് വെള്ളിയാഴ്ച വൈകിട്ടാണ് കടപ്പാടൂരിലുള്ള പ്രദീപ് ബർമ്മന്റെ മുറിയിൽ വന്നത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച പുലർച്ചെ ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ അഭയ് മാലിക്ക് ഇന്നാണ് ആശുപത്രിയിൽ വച്ച് മരിച്ചത്. പാലക്കാട് നിന്നാണ് പ്രദീപ് ബെർമ്മനെ പൊലീസ് പിടികൂടിയത്.

Advertisment