New Update
/sathyam/media/post_attachments/FJq6Sqc2PB2AB0xDP7ac.jpg)
പാലാ: കൊല്ലപ്പള്ളിയിൽ ജാക്ക് ഹാമർ തൊഴിലാളി പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി മരിച്ചു. കൊല്ലപ്പള്ളി താമരമുക്ക് റോഡിനടുത്ത് കൂവപ്ലാക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൂഞ്ഞാർ പനച്ചിപ്പാറ പുലിയള്ളുങ്കൽ ബൈജു (51) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45-ഓടെയായിരുന്നു സംഭവം.
Advertisment
പണി കഴിഞ്ഞെത്തിയ ഇയാൾ വാടകവീട്ടിൽ കയറി കതകടച്ച് പെട്രോൾ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പതിനഞ്ച് ദിവസം മുമ്പാണ് ഇയാൾ ഇവിടെ വാടകയ്ക്ക് താമസിക്കാൻഎത്തിയത്. രണ്ട് സഹപണിക്കാർ കൂടി ഒപ്പം താമസിക്കുന്നുണ്ടായിരുന്നെങ്കിലും സംഭവസമയം ഇവർ ഉണ്ടായിരുന്നില്ല. രാമപുരം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us