Advertisment

"ബഹുസ്വര സമൂഹം ജാഗ്രതയോടെയിരിക്കണം": കേരള മുസ്ലിം ജമാഅത്ത് സെമിനാർ

New Update

publive-image

Advertisment

പെരിന്തൽമണ്ണ: തിരുനബി പ്രപഞ്ചത്തിൻ്റെ വെളിച്ചമെന്ന സന്ദേശത്തിൽ കേള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി മീലാദ് ക്യാമ്പയിൻ ഭാഗമായി അരങ്ങേറിയ സെമിനാർ നജീബ് കാന്തപുരം എം.എൽ എ ഉദ്ഘാടനം ചെയ്തു. മദീന ചാർട്ടറിലൂടെ രൂപപ്പെടുത്തിയ പ്രവാചക മാതൃകയുടെ നിലനില്പിന് വിശ്വാസികളും പൊതു സമൂഹവും ഏറെ ജാഗ്രതയോടെയിരിക്കണമെന്നു അദ്ദേഹം പറഞ്ഞു.

"പ്രവാചകനും ബഹുസ്വര സമൂഹവും" എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സുലൈമാൻ സഖാഫി മാളിയേക്കൽ വിഷയാവതരണം നിർവഹിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും മതത്തിലും ദർശനത്തിലുമൂന്നിയ മാനവീകത ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികൾക്ക് കഴിയണമെന്ന് വിഷയാവതാരകൻ ഓർമിപ്പിച്ചു.

ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ച സെമിനാറിൽ അലവിക്കുട്ടി ഫൈസി എടക്കര മോഡറേറ്ററായി.

publive-image

വെറുപ്പിന്റെ ശക്തികളെ പ്രതിരോധിക്കാനാകണം. ഇതിന് ചരിത്രബോധത്തോടെയുള്ള പരസ്പര സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കണ്ണികളെ കൂട്ടി ചേർക്കാൻ നമുക്ക് കഴിയണമെന്ന് കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗം തലവൻ ഡോ. പി ശിവദാസൻ പറഞ്ഞു.

സാമൂഹ്യ ഭദ്രത തകർക്കുന്ന എല്ലാത്തരം ചിദ്ര ശക്തികളെയും ആശയങ്ങളെയും തിരസ്ക്കരിക്കാനുള്ള കൂട്ടായ്മക്ക് ശക്തി പകരാൻ ബഹുസ്വര ജീവിതം സാധ്യമാക്കണമെന്നു ഡോ: ഫൈസൽ അഹ്സനി രണ്ടത്താണിയും പറഞ്ഞു.

സയ്യിദ് കെ.കെ.എസ് തങ്ങൾ പ്രാർഥന നടത്തി. ചടങ്ങിൽ സയ്യിദ് ഹബീബ് കോയ തങ്ങൾ സിറാജ്‌ പ്രചരണ ക്യാമ്പയിൻ ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ പി. ഷാജി, പി.എം. മുസ്തഫ കോഡൂർ , കെ.പി. ജമാൽ കരുളായി, ഊരകം അബ്ദുറഹ്മാൻ സഖാഫി, സി.കെ.യു മൗലവി മോങ്ങം, പി.എസ് കെ ദാരിമി, പി..കെ.എം സഖാഫി ഇരിങ്ങല്ലൂർ, യൂസ് ഫ് ബാഖവി, ബശീർ പടിക്കൽ , മുഹമ്മദ് ഹാജി, അലിയാർ കക്കാട്, പ്രസംഗിച്ചു.

Advertisment