Advertisment

ലഹരി ഉപേക്ഷിക്കൂ ... ദീർഘകാലം ജീവിക്കൂ..' എന്ന സന്ദേശവുമായി ബഷീർ കിഴിശ്ശേരിയുടെ ബോധവത്കരണ കാർട്ടൂൺ പ്രദർശനം

New Update

ഗവ.യു.പി സ്കൂൾ കാളികാവ് ബസാറിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ കാർട്ടൂൺ പ്രദർശനം സംഘടിപ്പിച്ചു. ചിത്രകാരൻ ബഷീർ  കിഴിശ്ശേരി തത്സമയ കാർട്ടൂൺ വരച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ കെടുതികൾ വ്യക്തമാക്കുന്ന കാർട്ടൂണുകളുടെ പ്രദർശനം കുട്ടികൾക്ക് മികച്ച സന്ദേശം നൽകി.

Advertisment

publive-image

തുടർന്ന് ലഹരിക്കെതിരെ വിദ്യാർഥി ശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും അരങ്ങേറി. ഹെഡ് മാസ്റ്റർ ബാബു ഫ്രാൻസിസ് , ജെ ആർ സി കോ- ഓർഡിനേറ്റർമാരായ രജീഷ് നടുവത്ത് . ശുഭ, അധ്യാപകരായ ഷെരീഫ്, ഷിബിലി , സുമി പി, അഫിയ JRC ലീഡർ റിംന നൗറിൻ, തുടങ്ങിയവർ നേതൃത്വം നൽകി.

ബഷീർ കിഴിശേരിയുടെ ലഹരി വിരുദ്ധ കാർട്ടൂൺ പ്രദർശനങ്ങൾ ഈ ദിവസം തന്നെ കാസർഗോഡ് വെ ള്ളിക്കോത്ത് സ്ക്കൂളിലും മലപ്പുറം കിഴിശ്ശേരിയിലും നടന്നു കിഴിശ്ശേരിയിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കാർട്ടൂണുകളിലൂടെ കുട്ടികൾ ചങ്ങല തീർത്തു.

Advertisment