Advertisment

ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട്, പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം ട്രസ്റ്റി കൂറയും, പവിത്രവും നൽകി ആചാര്യവരണത്തോടെ ആരംഭിച്ചു.

Advertisment

publive-image

നവധാന്യങ്ങൾ മുളയിടലോടെ തുടങ്ങി ശുദ്ധിക്രിയകളായ പ്രാസാദ ശുദ്ധി, അസ്ത്ര കലശം, രക്ഷോഘ്ന ഹവനം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തു ബലി, പുണ്യാഹം എന്നിവ നടത്തി അത്താഴപൂജയോടെ ആദ്യ ദിവസത്തെ ചടങ്ങുകൾക്ക് സമാപനം കുറിയ്ക്കും. ബ്രഹ്മശ്രീ. അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട്, പരമേശ്വരൻ നമ്പൂതിരിപ്പാട്, കുഞ്ഞൻ നമ്പൂതിരിപ്പാട്, വിഷ്ണു നമ്പൂതിരിപ്പാട്, കുട്ടൻ നമ്പൂതിരിപ്പാട്, മുണ്ടനാട് ശങ്കരൻ നമ്പൂതിരിപ്പാട്, പാവുട്ടി പരമേശ്വരൻ നമ്പൂതിരിപ്പാട് തുടങ്ങിയ വേദജ്ഞർ ദ്രവ്യകലശ ചടങ്ങുകളിൽ പങ്കെടുക്കുന്നു.

publive-image

Advertisment