Advertisment

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്നിലേക്ക് ചാടി യുവാവിന്റെ പരാക്രമം, ചില്ല് തകര്‍ത്തു! പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

New Update

publive-image

മലപ്പുറം: ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജങ്ഷനില്‍ എ.ബി.സി. മോട്ടോഴ്‌സിന് സമീപത്ത് ബസിനു മുന്നില്‍ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നും പരാക്രമം കാട്ടിയത്.

യുവാവിന് മാനസിക പ്രശ്നം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തലയ്ക്കു പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാള്‍ നിന്നിരുന്നത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്നു ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചുവീഴുകയും ചെയ്തു.

Advertisment