/sathyam/media/post_attachments/PoN3u59I61cnWwUP3ID8.jpg)
തിരുവനന്തപുരം സ്വദേശികളായ രാഹുലും കാർത്തികയും തങ്ങളുടെ വിവാഹത്തിന് ഇന്ത്യൻ ആര്‍മിയെ ക്ഷണിച്ചിരിക്കുകയാണ്.
സൈനികര്‍ക്ക് ഒന്നടങ്കം ആദരവും സ്നേഹവും അറിയിച്ചുകൊണ്ട് തങ്ങളുടെ വിവാഹത്തിന് സൈനികരെയെല്ലാം ക്ഷണിച്ചുകൊണ്ട് ഇവര്‍ ക്ഷണക്കത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്.
'ഡിയര്‍ ഹീറോസ്' ....
'ഞങ്ങള്‍ (കാര്‍ത്തികയും രാഹുലും) ഈ നവംബര്‍10ന് വിവാഹിതരാവുകയാണ്. രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹത്തിലും കരുതലിലും അർപ്പണബോധത്തിലും രാജ്യത്തോടുള്ള നിങ്ങളുടെ ആത്മസമര്‍പ്പണത്തിലും ഞങ്ങള്‍ എന്നും നന്ദിയുള്ളവരാണ്. ഞങ്ങൾക്ക് നിങ്ങൾ നൽകുന്ന സുരക്ഷയ്ക്ക് എന്നെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ സമാധാനപൂര്‍വം ഉറങ്ങുന്നത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഞങ്ങള്‍ക്ക് സമാധാനവും സുരക്ഷയും സന്തോഷവും നല്‍കുന്നതിന് വളരെ നന്ദിയുണ്ട്. ഈ വിവാഹവും നിങ്ങള്‍ നല്‍കുന്ന സുരക്ഷയില്‍ നിന്നുള്ള അവസരമാണ്. അതിനാല്‍ തന്നെ നിങ്ങളെ വിവാഹത്തിന് ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിലേക്ക് നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ക്ഷണിക്കുന്നു... ഞങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി'- ഇങ്ങനെയായിരുന്നു ഇവരുടെ കുറിപ്പ്.
ഇന്ത്യൻ ആർമി ഈ ക്ഷണം സഹർഷം സ്വീകരിച്ചുകൊണ്ട് ഇരുവർക്കും സ്നേഹപൂർണ്ണമായ മറുപടി അയക്കുകയും ചെയ്തിരിക്കുന്നു.
ഇരുവരുടെയും വിവാഹത്തിന് എല്ലാം മംഗളങ്ങളും- ക്ഷണിച്ചതിന് ഒരുപാട് നന്ദിയും ഒപ്പം സന്തോഷകരമായ ദാമ്പത്യജീവിതവും നേരുന്നുവെന്നുമായിരുന്നു ഇന്ത്യൻ ആര്‍മിയുടെ മറുപടി. ഒടുവിലായി Together Forever എന്ന ആശംസയും നേർന്നിട്ടുണ്ട്..
ഇന്ത്യൻ ആർമിക്ക് ക്ഷണക്കത്തയച്ച വധൂവരന്മാരുടെ നടപടിയെ രാജ്യമൊട്ടാകെനിന്നും സമൂഹത്തിന്റെ നാനാതുറയിലുള്ളവർ പ്രകീർത്തിക്കുകയും മാതൃകാപരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us