Advertisment

മഹാത്മാ ഗാന്ധി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 130 ൽ 116 ഇടത്തും എസ് എഫ് ഐ

New Update

publive-image

Advertisment

കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളിൽ 116 ഇടത്ത് എസ് എഫ് ഐ വൻ ഭൂരിപക്ഷത്തിൽ യൂണിയൻ സ്വന്തമാക്കി.

കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിൽ 37 ഇടത്തും, എറണാകുളത്ത് 48 കോളേജുകളിൽ 40 ഇടത്തും, ഇടുക്കി 26 ൽ 22 ഇടത്തും, പത്തനംതിട്ടയിൽ 17 ൽ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ് എഫ് ഐ വിജയിച്ചു.

കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളേജ്, സെന്റ് സേവിയേഴ്‌സ് കൊതവറ, തലയോലപ്പറമ്പ് ഡിബി കോളേജ്, വിശ്വഭാരതി കോളേജ്, കീഴൂർ ഡിബി കോളേജ്, ഐഎച്ച്ആര്‍ഡി ഞീഴൂർ, ദേവമാത കോളേജ്, സിഎസ്‌ഐ ലോ കോളേജ്, എസ്ടിഎഎസ്‌ പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, എസ്എംഇ കോളേജ്, ഐസിജെ പുല്ലരിക്കുന്ന്, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂർ, എസ്എന്‍പിസി പൂഞ്ഞാർ, എംഇഎസ് ഈരാറ്റുപേട്ട, സെന്റ് ജോർജ് അരുവിത്തറ, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, വിഎംഇഎസ് എരുമേലി, ശ്രീശബരീശ കോളേജ് മുരിക്കുംവയൽ, ഷെയർ മൗണ്ട് എരുമേലി, ഐഎച്ച്ആര്‍ഡി കാഞ്ഞിരപ്പള്ളി, എസ്ഡി കോളേജ് കാഞ്ഞിരപ്പള്ളി, എസ്‌വിആര്‍ എന്‍എസ്എസ് വാഴൂർ, പിജിഎം കോളേജ്, എസ്എന്‍ കോളേജ് ചാന്നാനിക്കാട്, ഐഎച്ച്ആര്‍ഡി പുതുപ്പള്ളി, കെജി കോളേജ് പാമ്പാടി, ഗവണ്മെന്റ് കോളേജ് നാട്ടകം, സിഎംഎസ്‌ കോളേജ് കോട്ടയം, ബസലിയസ് കോളേജ്, എസ്എന്‍ കോളേജ് കുമരകം, എന്‍എസ്എസ് കോളേജ് ചങ്ങനാശ്ശേരി, എസ്ബി കോളേജ് ചങ്ങനാശ്ശേരി, പിആര്‍ഡിഎസ്‌ കോളേജ്, അമാൻ കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ കരസ്ഥമാക്കി.

എറണാകുളം ജില്ലയിൽ മഹാരാജാസ് കോളേജ് എറണാകുളം, ഗവ: ലോ കോളേജ് എറണാകുളം,സെന്റ്. ആൽബർട്സ് കോളേജ്, കൊച്ചിൻ കോളേജ്, അക്വിനാസ് കോളേജ് പള്ളുരുത്തി, സിയന്ന കോളേജ് നിർമ്മല കോളേജ് തൃപ്പൂണിത്തുറ, സംസ്‌കൃത കോളേജ് തൃപ്പുണിത്തുറ, എസ്.എസ് കോളേജ് പൂത്തോട്ട, എസ്.എൻ.എൽ.സി പൂത്തോട്ട, ആർ.എൽ.വി കോളേജ് തൃപ്പുണിത്തുറ, ഗവ:ആർട്സ് കോളേജ് തൃപ്പുണിത്തുറ, അറഫ കോളേജ് മുവാറ്റുപുഴ, സെന്റ്. ജോർജ് കോളേജ് മുവാറ്റുപുഴ, ബിപിസി കോളേജ് പിറവം, ഗവ:കോളേജ് മണിമലക്കുന്ന്, എസ്. എസ്. വി കോളേജ് കോലഞ്ചേരി, കൊച്ചിൻ കോളേജ് കോലഞ്ചേരി, കെഎംഎം കോളേജ് തൃക്കാക്കര, സ്റ്റാസ് കോളേജ് ഇടപ്പള്ളി, എംഎ കോളേജ് കോതമംഗലം, മാർ എലിയാസ് കോളേജ്, ഐജിസി കോതമംഗലം, മൌണ്ട് കാർമൽ കോളേജ്, ഐഎംപിസി കോതമംഗലം,സെന്റ് കുര്യാക്കോസ് കോളേജ് പെരുമ്പാവൂർ, എം.ഇ.എസ് കുന്നുകര,

ഭാരത് മാതാ ലോ കോളേജ് ആലുവ, എംഇഎസ് എടത്തല, വൈഎംസിഎ കോളേജ്, സെന്റ് ആൻസ് കോളേജ്, അങ്കമാലി, എസ്എൻഎം മാലിയൻകര, ഐഎച്ച്ആർഡി കോളേജ്, പ്രെസന്റെഷൻ കോളേജ്,ഗവ:കോളേജ് വൈപ്പിൻ, എസ്എൻ കോളേജ്,കെഎംഎം ആലുവ എന്നിവിടങ്ങളിൽ എസ് എഫ് ഐ ഉജ്ജ്വല വിജയം നേടി.

ഇടുക്കി ജില്ലയിൽ ഗവ. കോളേജ് കട്ടപ്പന, ജവഹർലാൽ നെഹ്‌റു ആർട്സ് കോളേജ് ബാലഗ്രാം, എസ്എസ്എം കോളേജ് ശാന്തൻപാറ, എന്‍എസ്എസ് കോളേജ് രാജകുമാരി, സെന്റ് ജോസഫ് അക്കാദമി മൂലമറ്റം, ഐഎച്ച്ആര്‍ഡി കോളേജ് കുട്ടിക്കാനം, എസ്എന്‍ കോളേജ് പാമ്പനാർ, എസ്എന്‍ ട്രസ്റ്റ്‌ ആർട്സ് ആൻഡ് സയൻസ് പീരുമേട്, ന്യൂമാൻ കോളേജ് തൊടുപുഴ, അൽ അസർ ആർട്സ് ആൻഡ് സയൻസ് തൊടുപുഴ, സെന്റ് ജോസഫ് കോളേജ് മൂലമറ്റം, ഐഎച്ച്ആര്‍ഡി കോളേജ് നെടുംകണ്ടം, ഗവ. കോളേജ് മൂന്നാർ, അൽ അസർ ലോ കോളേജ് തൊടുപുഴ, കോ ഓപ്പറേറ്റീവ് ലോ കോളേജ് തൊടുപുഴ, ജെപിഎം കോളേജ് ലബ്ബക്കട, സെന്റ് ആന്റണിസ് കോളേജ് പെരുവന്താനം, ഹോളിക്രോസ്സ് കോളേജ് പുറ്റടി, ഗവ. കോളേജ് പൂപ്പാറ, കാർമൽഗിരി കോളേജ് അടിമാലി, ഐഎച്ച്ആര്‍ഡി കോളേജ് മറയൂർ, ഐഎച്ച്ആര്‍ഡി കോളേജ് മുട്ടം എന്നിവിടങ്ങളിൽ ചരിത്ര വിജയമാണ് എസ് എഫ് ഐ നേടിയത്.

പത്തനംതിട്ട ജില്ലയിലെ DB കോളേജ് ,തിരുവല്ല, ഐഎച്ച്ആര്‍ഡി കോളേജ് അയിരൂർ, എസ്എഎസ് കോളേജ് കോന്നി, എസ്എന്‍ഡിപി കോളേജ് കോന്നി, സിഎസി കോളേജ് പത്തനംതിട്ട, എസ്എഎല്‍എസ് പത്തനംതിട്ട, വിഎന്‍സ്‌ കോന്നി, സെന്റ് തോമസ് കോന്നി, മുസ്‌ലിയാർ കോന്നി, എന്‍എസ്എസ് കോന്നി, എസ്ടിഎഎസ് പത്തനംതിട്ട, സെന്റ് തോമസ് കോഴഞ്ചേരി, സെന്റ് തോമസ് റാന്നി, സെന്റ് .തോമസ് ഇടമുറി, ബിഎഎം കോളേജ് മല്ലപ്പള്ളി, മാർത്തോമാ കോളേജ് തിരുവല്ല എന്നിവിടങ്ങളിൽ യൂണിയൻ എസ് എഫ് ഐ സ്വന്തമാക്കി.

ആലപ്പുഴ ജില്ലയിൽ എം ജി ക്ക്‌ കീഴിലെ എടത്വ സെന്റ് അലോഷ്യസ് കോളേജിലും മുഴുവൻ സീറ്റുകളും നേടി എസ് എഫ് ഐ വിജയിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരായ എസ് എഫ് ഐ യുടെ സമരമുദ്രാവാക്യങ്ങളോടുള്ള വിദ്യാർത്ഥിസമൂഹത്തിന്റെ ഐക്യപ്പെടലിനോടൊപ്പം, വേട്ടയാടാലുകൾക്കും, കുപ്രചാരണങ്ങൾക്കും, വിദ്യാർത്ഥി പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് നേരെയുള്ള വിദ്യാർത്ഥികളുടെ പ്രതിരോധവുമായി തെരഞ്ഞെടുപ്പ് വിധി മാറിമാറിയെന്ന് എസ്എഫ്‌ഐ പറഞ്ഞു. സമഭാവനയുള്ള വിദ്യാർത്ഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എസ് എഫ് ഐ ക്ക് വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കളെയും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സെക്രട്ടറി പി എം ആർഷൊ എന്നിവർ അഭിവാദ്യം ചെയ്തു.

Advertisment