Advertisment

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ; വിഷം കഴിച്ച കാമുകന്‍ ആശുപത്രിയില്‍

New Update

publive-image

Advertisment

മലപ്പുറം: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ സൗജത്ത് മരിച്ചനിലയില്‍. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.

സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

2018-ലാണ് താനൂര്‍ സ്വദേശി പൗറകത്ത് സവാദി(40)നെ ഭാര്യ സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. സൗജത്തും കാമുകനായ ബഷീറും ചേ‍ര്‍ന്ന് മത്സ്യത്തൊഴിലാളിയായ സവാദിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.

Advertisment