Advertisment

പഞ്ചാബ് നാഷണല്‍ ബാങ്ക് മുൻ മാനേജരുടെ തട്ടിപ്പിൽ കോഴിക്കോട് കോര്‍പറേഷന് നഷ്ടപ്പെട്ടത് 12 കോടി രൂപ; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

New Update

publive-image

Advertisment

കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്ക് മുൻ മാനേജരുടെ തട്ടിപ്പിൽ 12 കോടി നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപറേഷൻ. എട്ട് കോടി രൂപ കൂടി നഷ്ടമായി കാട്ടി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ റിജില്‍ തട്ടിയെടുത്ത തുക 12 കോടിയായി.

ഷ്ടമായ പണം പലിശസഹിതം 24 മണിക്കൂറിനകം മടക്കി നല്‍കണമെന്നാണ് കോര്‍പറേഷന്റെ ആവശ്യം. പഞ്ചാബ് നാഷനൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിൽനിന്നാണു പണം കാണാതായത്. കോര്‍പറേഷന്‍ അക്കൗണ്ടിലെ 98 ലക്ഷം രൂപ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ 12 കോടി രൂപയുടെ തട്ടിപ്പിലെത്തി നില്‍ക്കുന്നത്.

മുന്‍ മാനേജര്‍ എം.പി.റിജിൽ വെട്ടിച്ചതായി കണ്ടെത്തിയ രണ്ടരക്കോടി ബാങ്ക് തിരിച്ചുനൽകിയിരുന്നു. വിവിധ പദ്ധതികള്‍ക്കായി കോഴിക്കോട് കോര്‍പറേഷന്‍ എസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന തുകയും, കുടുംബശ്രീ അക്കൗണ്ടില്‍ നിന്നുളള തുകയുമാണ് മാനേജര്‍ റിജില്‍ തന്‍റെ പേരിലേക്കും പിതാവിന്‍റെ പേരിലേക്കും മാറ്റിയത്.

Advertisment