Advertisment

ഇടുക്കി ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ലോക മണ്ണ് ദിനം' ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി: ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം ആചരിച്ചു. തൊടുപുഴ ടൗൺഹാളിൽ നടന്ന യോഗത്തിൽ സോയിൽ കൺസേർവഷൻ ഓഫീസർ ശശികല ദേവി വി ജി അധ്യക്ഷത വഹിച്ചു. സോയിൽ കൺസേർവഷൻ ഇടുക്കി പ്രൊജക്റ്റ് അസിസ്റ്റന്റ് ഡയറക്ടർ കെ സത്യൻ സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി ഉൽഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ ആത്മ ഡെപ്യൂട്ടി ഡയറക്ടർ ആൻസി തോമസ് മുഖ്യപ്രഭാഷണം നടത്തി. മണ്ണ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും നൂതന കൃഷി രീതിയെ പറ്റിയും കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു. മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് രാജു തരണിയിൽ ആശംസകൾ അർപ്പിച്ചു.

കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡും ഫലവൃക്ഷ തൈകളും, വിവിധ മത്സരങ്ങളിൽ സമ്മാനാർത്ഥരായ വിദ്യാത്ഥികൾക്ക് മൊമെൻറ്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആനന്ദ് വിഷ്ണു പ്രകാശ് കൃഷി ഓഫീസർ മണക്കാട് കാർഷിക സെമിനാർ നയിച്ചു. മണ്ണ് പര്യേവേഷണ ഓഫീസർ നിത്യ ചന്ദ്ര ചടങ്ങിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി അർപ്പിച്ചു.

Advertisment