Advertisment

ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ്; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

New Update
Advertisment
publive-image
തൊടുപുഴ:  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി 20, 21 തീയതികളില്‍ കെ.സി.എ. തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന 'ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗിന്റെ (ജെ.സി.എല്‍)' സ്വാഗത സംഘം ഓഫീസ് തൊടുപുഴ ഡി.വൈ.എസ്.പി. എം.ആര്‍.മധുബാബു ഉദ്ഘാടനം ചെയ്തു.
കായിക വിനോദങ്ങള്‍ ജനങ്ങളെ എല്ലാം ഒന്നിപ്പിക്കുമെന്നും അതില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.ഇടുക്കി പ്രസ്സ് ക്ലബിലെ രണ്ടാം നിലയിലാണ് ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ് അധ്യക്ഷനായി. സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളില്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.കെ.എ. ലത്തീഫ് നന്ദിയും പറഞ്ഞു. ട്രഷറർ വിൽസൺ കളരിക്കൽ, വൈസ് പ്രസിഡന്റുമാരായ അഫ്‌സൽ ഇബ്രാഹിം, എം.ബിലിന, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഹാരീസ് മുഹമ്മദ്, വിനോദ് കണ്ണോളി, എം.എന്‍ സുരേഷ്, അനൂപ് ഒ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ജെ.സി.എല്ലിന്റെ വിജയകരമായ നടത്തിപ്പിനായി മന്ത്രി റോഷി അഗസ്റ്റിന്‍ രക്ഷാധികാരിയും ജനപ്രതിനിധികള്‍ ഉപരക്ഷാധികാരികളുമായ സ്വാഗതസംഘം കമ്മിറ്റിയും സബ്കമ്മിറ്റികളും രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.
14 ജില്ലകളിലെയും കെ.യു. ഡബ്ല്യു.ജെയുടെ കീഴിലുള്ള പ്രസ്സ് ക്ലബുകളുടെ നേതൃത്വത്തിലുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ചാമ്പ്യന്‍മാരാകുന്ന ടീമിന് ഒരു ലക്ഷം രൂപയും അല്‍-അസ്ഹര്‍ കപ്പുമാണ് സമ്മാനം. റണ്ണേഴ്‌സ് അപ്പിന് 50000 രൂപയും ട്രോഫിയും നല്‍കും.
Advertisment