Advertisment

ഇടുക്കി ജില്ലാ കേരളോത്സവം: സംഘാടക സമിതി രൂപവത്കരണം ഡിസംബര്‍ 9ന്

New Update

publive-image

ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ ഡിസംബര്‍ 14,15 തീയതികളില്‍ അണക്കരയില്‍ വെച്ച് നടത്തുന്ന ഇടുക്കി ജില്ലാ കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനും ഡിസംബര്‍ 09 വെള്ളിയാഴ്ച 2 മണിക്ക് അണക്കര സെന്റ് തോമസ് പാരിഷ് ഹാളില്‍ യോഗം ചേരും.

ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജനസംഘടന ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് കേരളോത്സവ നടത്തിപ്പിന് സഹകരണം ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു.

Advertisment