Advertisment

പെരുവ ഗവൺമെൻ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം നടത്തി

New Update

publive-image

പെരുവ: പെരുവ ഗവൺമെൻ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറിവിളവെടുപ്പുത്സവ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശരത്ത് റ്റി.എസ് നിർവ്വഹിച്ചു. പല ജീവിതശൈലീ രോഗങ്ങളുമുള്ള ഈ കാലത്ത് വിഷരഹിതമായ പച്ചക്കറികൾ സ്വന്തമായി ഉല്പാദിപ്പിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദഹം കുട്ടികളെ ഓർമിപ്പിച്ചു.സ്കൂളിൻ്റെ ജൈവ വൈവിധ്യോദ്യാനത്തിലാണ് പലതരത്തിലുള്ള പച്ചക്കറികൾ നിറഞ്ഞ തോട്ടം കുട്ടികൾ പരിപാലിക്കുന്നത്.

നേച്ചർ ക്ലബ്ബ്, എസ്.പി.സി, എൻ. എസ്.എസ്, എന്നിവ നേതൃത്വം വഹിക്കുന്നു. സ്കൂൾ പി.ടി.എ ഇതിനു ശക്തമായ പിന്തുണയാണ് നല്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബാലാമണി എൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് ഡിക്സൺ തോമസ്,പ്രിൻസിപ്പൽ ഇൻചാർജ്ജ് പ്രിയ സി.എസ്, സീനിയർ അസിസ്റ്റൻറ് ഗീത എസ് എന്നിവർ ആശംസകളർപ്പിച്ചു പി.ടി.എ വൈസ് പ്രസിഡൻറ് പോൾ ജോസഫ് കൃതജ്ഞതയർപ്പിച്ചു.

Advertisment