Advertisment

അയ്യന്തോൾ മോഡൽ റോഡ് കുത്തിപൊളിക്കൽ; കിസാൻ സഭ നേതാക്കൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനു കേസ് എടുക്കണം : കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്

New Update

publive-image

Advertisment

തൃശൂർ ജില്ലാ കളകട്രേറ്റിനു മുന്നിൽ അയ്യന്തോൾ മോഡൽ റോഡിൽ കുഴികൾ എടുത്തതായി ബദ്ധപ്പെട്ട് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് തൃശൂർ കളക്ടറെയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറെയും ഫോണിൽ വിളിച്ചു കാര്യങ്ങൾ പറയുകയും കുഴികൾ എടുക്കുന്ന ചിത്രവും അയ്യച്ചുനൽകി.

തുടർന്ന് കളക്ടർക്ക് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്

രേഖാമൂലം പരാതി നൽകി.

മോഡൽ റോഡ് നിർമിച്ച ശേഷം ഒരു സംഘടനയും ഇത്തരത്തിൽ റോഡ് കുഴിച്ച് അലങ്കാരപ്പണികൾ ചെയ്തിട്ടില്ല. വിഷയത്തിൽ കളക്ടർ അടിയന്തിരമായി ഇടപെടുകയും കളക്ടർ നേരിട്ട് സ്ഥലം സന്ദർശിക്കുകയും വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തി പ്രവർത്തി നിർത്തി വെപ്പിക്കുകയും ചെയ്തു.

കിസാൻ സഭ സമ്മേളനത്തിൻ്റ ഭാഗമായുള്ള അലങ്കാരപ്പണികൾക്കാണ് മോഡൽ റോഡ് കുഴിച്ചതെന്നാണ് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് അറിയിച്ചത്. പൊതുമരാമത്ത് വകുപ്പിൻ്റ രേഖാമൂലമുള്ള പരാതി ഇല്ലാതെ കേസ് എടുക്കാൻ സാധിക്കിലന്നുള്ളതാണ് പോലീസ് നിലപാട്. റോഡ് പൂർവ്വ സ്ഥിതിയാക്കിച്ച് കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥർ അറിയിച്ചത്.കേസ് എടുക്കാൻ കളക്ടർ നിർദ്ദേശം നൽകിയെങ്കിലും കേസ് എടുക്കാൻ തൃശൂർ വെസ്റ്റ് പോലീസ് തയ്യാറായിട്ടില്ല.

സംഭവത്തിനു പിന്നിൽ സി.പി.ഐ.എം ആണന്ന് അറിഞ്ഞതോടെ വിഷയം ഒതുക്കി തീർക്കാൻ പോലീസ് ശ്രമിക്കുകയാണനും

കിസാൻ സഭ നേതാക്കൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനു കേസ് എടുക്കണമെന്നും നഷ്ടം ഈടാക്കണമെന്നും കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് പറഞ്ഞു.

Advertisment