/sathyam/media/post_attachments/aO9M93z11PMAny56OdEV.jpg)
തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്‍റിൽ ഗഡ്കരിയുടെ പ്രസ്താവനയോടെ കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കമായെന്നു കരുതേണ്ട. റോഡ് വികസനം കുഴപ്പമാകുമെന്ന് മനപ്പായസമുണ്ണുകയും വേണ്ട. കേന്ദ്രമന്ത്രിയുമായി കാര്യങ്ങൾ സംസാരിച്ചു. ചര്‍ച്ചയിലൂടെ പരിഹാരം കാണും. വികസനത്തിനായി ആരും വഴിയാധാരമാകേണ്ടി വരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭൂമി ഏറ്റെടുക്കലിന് എല്ലായിടത്തും വലിയ വിലയാണ്. അപ്പോഴാണ് 25% സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞത്. പല സംസ്ഥാനങ്ങളും ഈ 25% നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റോഡ് വികസനത്തിന്‍റെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പാര്‍ലമെന്‍റിലെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗഡ്കരി തിരുവനന്തപുരത്ത് എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us