Advertisment

വയനാട് മാനന്തവാടിയിലെ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

New Update

publive-image

Advertisment

വയനാട്: വയനാട് മാനന്തവാടിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവമുൾപ്പെടെ നിരവധി കേസുകൾ റിപ്പേർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ഹോട്ടലുകളിലെ പരിശോധന കടുപ്പിച്ചിരിക്കുകയാണ് അധികൃതർ. ഇന്ന് നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴകിയ ചിക്കൻ ഫ്രൈ, മീൻ കറി, ദോശ, കലാവധി കഴിഞ്ഞ ശീതളപാനിയങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾക്ക് മാനന്തവാടി നഗരസഭ നോട്ടീസ് നൽകി. സംസ്ഥാനം വ്യാപകമായി നടന്ന പരിശോധനയിൽ നിരവധി ഹോട്ടലുകൾ ഇതിനോടകം പൂട്ടിയിട്ടുണ്ട്.

Advertisment