Advertisment

വിമാനം പറക്കുന്നതിനിടെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച തൃശൂര്‍ സ്വദേശി പിടിയില്‍

New Update

publive-image

കൊച്ചി: വിമാനം പറക്കുന്നതിനിടെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച തൃശൂര്‍ സ്വദേശി പിടിയില്‍. മാള സ്വദേശി സുകുമാരന്‍ (62) ആണ് പിടിയിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിൽ ഞായറാഴ്ചയായിരുന്നു സംഭവം. നെടുമ്പാശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

Advertisment