Advertisment

ഇടതു ഭരണത്തിൽ ജനാധിപത്യം മൃഗാധിപത്യത്തിന് വഴിമാറി : ഡീൻ കുര്യാക്കാസ് എം.പി

New Update
publive-image
Advertisment
കോതമംഗലം: ഇടതുപക്ഷം അധികാരത്തിൽ എത്തിയതിനു ശേഷം നാട്ടിൽ മൃഗാധിപത്യം യാഥാർത്ഥ്യമായെന്ന് ഡീൻ കുര്യാക്കോസ്  എം.പി   . ജനവാസ മേഖലകളിൽ മിക്കയിടങ്ങളിലും വന്യമൃഗ ശല്യം മൂലം ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആൾ നാശവും , കൃഷി നാശവും , ഒപ്പം വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയും , കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ (കുട്ടമ്പുഴ , കീരമ്പാറ, കവളങ്ങാട്, കോട്ടപ്പടി, പിണ്ടിമന )വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുമ്പോൾ , കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തി, കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ സർക്കാരാണ് നാടു ഭരിക്കുന്നത്.
യുഡിഎഫ് സർക്കാർ 2013 ൽ ജനവാസ മേഖലകളിൽ പൂജ്യം ബഫർ സോൺ എന്നെടുത്ത തീരുമാനം പിൻവലിച്ച് , ഒരു കി.മീ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പടെ ബഫർ സോൺ എന്നു തീരുമാനിച്ച ഈ ഗവൺമെന്റിനെതിരെ സന്ധിയില്ലാ പോരാട്ടത്തിന്  യുഡിഎഫ്   നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.  എം.പി   യും , ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നയിച്ച് രാവിലെ ഭൂതത്താൻ കെട്ടിൽ നിന്നും ആരംഭിച്ച് വൈകിട്ട് കുട്ടമ്പുഴയിൽ സമാപിച്ച സമരയാത്രയുടെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എറണാകുളം ജില്ലയിലെ ജനവാസ മേഖലകൾ ഒരിടത്തും ബഫർ സോൺ അനുവദിക്കില്ലെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഹമ്മദ് ഷിയാസ് പറഞ്ഞു.
കാർഷിക മേഖലയെ സമ്പൂർണ്ണമായി തകർത്തെറിയുന്ന ബഫർ സോൺ നയം സുപ്രീം കോടതിയെ കൊണ്ട് പറയിപ്പിക്കാൻ പ്രേരണ നൽകിയത് ഇടതു സർക്കാർ ആണെന്ന് രാവിലെ ഭൂതത്താൻ കെട്ടിൽ ഉത്ഘാടനം ചെയ്തു മുൻ എം.പി ഫ്രാൻസിസ് ജോർജ്  പറഞ്ഞു. മുൻ എം.എൽ.എ. ടി.യു.കുരുവിള , ഷിബു തെക്കും പുറം, പി.കെ മൊയ്തു, മൈക്കിൾ , പി.എ.എം ബഷീർ, കെ.പി. ബാബു, പിപി ഉതുപ്പാൻ , എ.ജി ജോർജ് ,എബി എബ്രാഹം, എം.എസ് എൽദോസ് , യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റുമാർ , മറ്റു നേതാക്കൾ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
Advertisment