Advertisment

അയൽവാസി പാലക്കാട്ടുനിന്ന് മൂന്നാറിലെത്തി ആക്രമിച്ചു; വെട്ടേറ്റ ടിടിഐ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം ! പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു

New Update

publive-image

Advertisment

ഇടുക്കി: മൂന്നാറിൽ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. ടിടിഐ ആദ്യ വർഷ വിദ്യാർഥിനിയായ പ്രിൻസിക്കാണ് (19) വെട്ടേറ്റത്. പെൺകുട്ടി അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് സ്വദേശിയായ പെൺകുട്ടി മൂന്നാറിൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. പാലക്കാട്ട് പെൺകുട്ടിയുടെ അയൽവാസിയായ യുവാവാണ് മൂന്നാറിലെത്തി ആക്രമിച്ചത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ യുവാവിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisment