Advertisment

വിശുദ്ധ ബൈബിൾ കത്തിച്ച സംഭവം അപലനീയം - കത്തോലിക്ക കോൺഗ്രസ്

New Update

publive-image

കൊച്ചി - കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അപലനീയവും ആശങ്കാജനകവുമാണെന്നു കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി .  എരിച്ചില്ലാതാക്കാൻ ശ്രമിച്ച , ലോക പ്രകാശമായ ആ സ്നേഹവചനങ്ങൾ  ഏത് പ്രതിസന്ധിയിലും നെഞ്ചോട് ചേർത്തു പിടിക്കും എന്ന് കത്തോലിക്ക കോൺഗ്രസ് പ്രതിഞ്ജ എടുത്തു .

Advertisment

സർക്കാർ സ്ഥാപനത്തിൽ പുൽക്കൂട് ഒരുക്കി എന്ന കാരണത്താൽ ക്രിസ്തുമസ് ദിനങ്ങളിൽ പുൽക്കൂടിലെ പുണ്യ രൂപങ്ങൾ എടുത്ത് കൊണ്ട് പോയ വ്യക്തി തന്നെ  വീണ്ടും ഇത്തരം വേദനാജനകമായ പ്രവർത്തിയുമായി എത്തിയത് സംശയത്തോട് കൂടിയെ കാണാനാകൂ.

കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ.

ആരെക്കെയോ  കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ മനപ്പൂർവ്വം കൂട്ടുനിൽക്കുകയാണ് എന്ന് സംശയിക്കുന്നതായി കത്തോലിക്ക കോൺഗ്രസ് വിലയിരുത്തി .

കേരളത്തിൽ മത-സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ എന്നും മുന്നിട്ട് നിന്ന  ക്രൈസ്തവ സമുദായത്തിന്റെ മതേതരത്വ നിലപാടുകളെ  മുതലെടുക്കാനുളള ശ്രമം ചിലർ നടത്തുമ്പോൾ നിയമപരമായ സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തതും ഏറെ  ഭീതിജനകമാണ് .   മതമൗലികവാദവും വർഗ്ഗീയ ചിന്തകളും ഭീകരപ്രവർത്തനങ്ങളും കേരളത്തിൽ കൂടുതൽ ആഴത്തിൽ പിടിമുറുക്കുന്ന കാഴ്ചകളെ സർക്കാർ ഗൗരവമായി പരിഗണിക്കുകയും അടിയന്തിരമായ നടപടികൾ സ്വീകരിക്കുകയും വേണം. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാർദ്ദം തകർത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ നിയമപാലകരും സർക്കാരും തയ്യാറാകണം.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അറസ്റ്റ് മാത്രമല്ല വേണ്ടത് കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ മേടിച്ചു കൊടുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാകണം എന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു .സമാധാനപൂർണ്ണമായ സഹവർത്തിത്വം സമൂഹത്തിൽ നടമാടാൻ ഭരണ പരമായ ജാഗ്രതയും നിയപരമായ പരിരക്ഷയും എല്ലാ ജനങ്ങൾക്കും ഒരു പോലെ ഉറപ്പാക്കേണ്ടതുണ്ട്. വേദനാജനകമായ സംഭവങ്ങൾ ഉണ്ടായ ശേഷമുള്ള ആശ്വസിപ്പിക്കലല്ല, വേദനകൾ ഉണ്ടാക്കാത്ത ഭരണഘടനാപരമായ സംരക്ഷണവും നിയമപരമായ പ്രതിരോധവുമാണ് നടപ്പിലാക്കി തരേണ്ടത് എന്നും കത്തോലിക്കാ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു .

ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും , കേന്ദ്ര ആഭ്യന്തര മന്ത്രിക്കും , ബഹുമാനപ്പെട്ട കേരളം മുഖ്യ മന്ത്രിക്കും കത്തോലിക്ക കോൺഗ്രസ് കത്തയച്ചു .

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം അധ്യക്ഷത വഹിച്ച കേന്ദ്ര സമിതി യോഗത്തിൽ ഡയറക്ടർ ഫാ . ജിയോ കടവി , ജനറൽ സെക്രട്ടറി രാജീവ് ജോസഫ് , ട്രെഷറർ ഡോ. ജോബി കാക്കശ്ശേരി , കേന്ദ്ര - രൂപത ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു .

Advertisment