Advertisment

തൃശൂരിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോഗ്രാം വെടിമരുന്ന് പിടികൂടി

New Update

publive-image

തൃശൂർ: കൊരട്ടിയിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോഗ്രാം വെടിമരുന്ന് പിടികൂടി. വീട്ടുടമ അടക്കം നാല് പേരാണ് പിടിയിലായത്. വെസ്റ്റ് കൊരട്ടിയിൽ കണ്ണമ്പുഴ വർഗ്ഗീസിന്റെ വീടിനോട് ചേർന്നുള്ള മൂന്നു ഷെഡുകളിലായി പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണ ശാലയിലാണ് റെയ്ഡ് നടന്നത്.  കുണ്ടന്നൂരിൽ വെടിമരുന്ന് പുരക്ക് തീപിടിച്ചുണ്ടായ അപകട സാഹചര്യത്തിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് അനധികൃത വെടിമരുന്ന് ശേഖരം പിടികൂടിയത്.

വൻ തോതിൽ പടക്കങ്ങളും ഗുണ്ടും കരിമരുന്നും പോലിസ് പിടിച്ചെടുത്തു. 100 കിലോയോളം വെടിമരുന്നും രണ്ടായിരത്തോളം ഗുണ്ടും, അമ്പതിനായിരത്തോളം ഓലപടക്കങ്ങളുമാണ് പിടികൂടിയത്. സമീപത്തെ പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ടിനായി നിർമ്മിച്ചിരുന്ന വെടിക്കോപ്പുകളാണ് പിടികൂടിയത്.

Advertisment