Advertisment

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട്ട് കോളേജ് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

New Update

publive-image

കോഴിക്കോട്: കോഴിക്കോട് മുക്കം എംഇഎസ് കോളേജില്‍ സംഘര്‍ഷം. വിദ്യാർഥികളും നാട്ടുകാരും തമ്മിലാണ് സംഘർഷം. സംഘര്‍ഷത്തിനിടെ കത്തികൊണ്ട് ഒരു വിദ്യാര്‍ഥിയുടെ കൈയ്ക്ക് മുറിവേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ 13 വിദ്യാര്‍ഥികള്‍ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

റോഡരികിൽ വിദ്യാർത്ഥികളുടെ വാഹനം പാർക്ക്‌ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

Advertisment