Advertisment

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നും ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയക്ക് അനുവദിച്ചവ കൈമാറി

New Update

publive-image

ഉഴവൂർ: നവീകരിച്ച ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയ്ക്ക് ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോ സിന്ധുമോൾ ജേക്കബിൻ്റെയും ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ രാമചന്ദ്രന്റെയും ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ലാപ്പ്ടോപ്പ്&പ്രിൻ്റർ, പ്രോജക്ട്ർ& സ്ക്രീൻ, നിലവിളക്ക്, പ്രസംഗ പീഠം, കസേരകൾ, ഡസ്ക്, പുസ്തകറായ്ക്കുകൾ, എക്സിക്യൂട്ടീവ് മേശ&കസേര ഉൾപ്പെടെയുള്ളവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കൽ കൈമാറി ഉദ്ഘാടനം ചെയ്തു.

ഡോ സിന്ധുമോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു മുഖ്യപ്രഭാഷണം നടത്തി. പി.എൻ രാമചന്ദ്രൻ, ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, വി.സി സിറിയക് കല്ലടയിൽ, കെ.ജി അനിൽകുമാർ ആറുകാക്കൽ, കെ.ജി സന്തോഷ് കുമാർ ആറുകാക്കൽ, സണ്ണി കുന്നുംപുറം, കെ.സി അലക്സാണ്ടർ,കെ.സി ജോണി എന്നിവർ പ്രസംഗിച്ചു.

Advertisment