Advertisment

നെന്മേനി പഞ്ചായത്തിൽ ഫോറസ്റ്റുക്കാർ കിടപ്പുരോഗിയെ കേസിൽ കുടുക്കി; പ്രതിഷേധവുമായി കോൺഗ്രസ്സ്

New Update

publive-image

Advertisment

വയനാട് :നെന്മേനി പഞ്ചായത്തിൽ അമ്പൂകുത്തി പ്രദേശത്തു മുഹമ്മദ്‌ (മാനുഇക്ക) എന്ന വ്യക്തിയുടെ സ്ഥലത്തുനിന്നും ഒരു കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ കടുവ ചത്തത് സ്ഥല ഉടമ കെണിവച്ചാണ് എന്ന് ആരോപിച്ചു ഫോറസ്റ്റ് ഉദ്യോഗസ്ഥർ കേസ് എടുക്കുകയുണ്ടായാണ് ഉണ്ടായത്. ഏഴുവർഷത്തിൽ അതികമായി കിടപ്പു രോഗിയായ മുഹമ്മദ്‌ കെണിവച്ചു എന്ന വിചിത്രമായ കണ്ടെത്തൽ ആണ്‌ ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായത്.

പരസഹായമില്ലാതെ എഴുനേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മുഹമ്മദ്‌ ഉള്ളത്. കെപിസിസി ജനറൽ സെക്രട്ടറി കെ. കെ.ഏബ്രഹാം ഉൾപ്പെടെ കോൺഗ്രസ്സ് നേതാക്കൾ മുഹമ്മദിന്റെ വീട് സന്ദർശിക്കുകയും, കോൺഗ്രസ്സ് വിഷയത്തിൽ മുഹമ്മദിന് വേണ്ട നിയമ സംരക്ഷണം നൽകുമെന്നും, വേണ്ടി വന്നാൽ സമര പരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്നും കെ. കെ.ഏബ്രഹാം പറഞ്ഞു.

കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി. ടി. ചന്ദ്രൻ, കോൺഗ്രസ്സ് സേവാദൾ സംസ്ഥാന സെക്രട്ടറി ശ്രീജി ജോസഫ്, മൈനോരിറ്റി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സജു ഐക്കരക്കുന്നത്ത്, കോൺഗ്രസ്സ് നേതാക്കളായ യൂ. കെ. പ്രേമൻ, കെ. എം. വർഗ്ഗീസ്, ടി. പി. മത്തായി, ശ്രീനിവാസൻ, വിജു ഐസക്ക്, ഷാജി ചുള്ളിയാട്, പോൾസൺ എന്നിവർ കെ. കെ. ഏബ്രഹാമിന് ഒപ്പം മുഹമ്മദിന്റെ വീട്ടിൽ എത്തിയിരുന്നു..

Advertisment