Advertisment

പൊന്നാനിയിൽ ഖിളർ നബിയുടെ പേരിലുള്ള മൗലിദ് - ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

പൊന്നാനി: അശൈഖ് സൈനുദ്ധീൻ മഖ്‌ദൂം, ശൈഖുനാ ഇബ്രാഹീം ഖോജ മഖ്‌ദൂം, ഖുത്തുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽഹൈദ്രോസി തങ്ങൾ തുടങ്ങിയ മഹാൻമാരായ സച്ചരിതർ കാണിച്ചു തന്ന പാതയാണ് സന്മാർഗമെന്നും അവരുടെ നേരായ മാർഗത്തിലൂടെ ജീവിതം നയിക്കുന്നവരാണ് ഇസ്ലാമിക സംജ്ഞ പ്രകാരമുള്ള യഥാർത്ഥ മുത്തഖികൾ എന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ വിവരിച്ചു.

മർഹൂം കൊടുക് ഇബ്രാഹീം ഉസ്താദിന്റെ സ്മരണയിൽ ഖിളർ നബിയുടെ പേരിലുള്ള മൗലീദ് ദുആ മജ്‌ലിസ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഖാസിം കോയ.

ആത്മീയ മജ്‌ലിസിന് വലിയ പള്ളി മുദരിസ്സ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ അസ്സഖാഫി തലപ്പാറ നേതൃത്വം നൽകി. ജഅഫർ സഖാഫി അസ്ഹരി കൈപ്പമംഗലം മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ഇ. കെ. സിദ്ധീഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ അൻവരി,ഫളലു റഹ്മാൻ മഖ്‌ദൂമി, ഇദ് രീസ് സഖാഫി, സിറാജ്ജുദ്ധീൻ സഖാഫി, ഉസ്മാൻ ഖാമിൽ സഖാഫി, അബൂബക്കർ ഉസ്താദ്, സി. എം സഹീർ സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.

Advertisment