Advertisment

കെഎസ്ആര്‍ടിസി കൂത്താട്ടുകുളം ഡിപ്പോയുടെ ബജറ്റ് ടൂറിസം; പത്തു മാസം കൊണ്ട് 100 സുന്ദര യാത്രകൾ പൂർത്തിയാവുന്നു

New Update

publive-image

Advertisment

കൂത്താട്ടുകുളം: ഫെബ്രുവരി 14 ന് വാലന്റൈൻ ദിനത്തിൽ കൊല്ലം-മണ്‍റോ തുരുത്ത് -സംബ്രാണി കൊടി യാത്ര കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ബഡ്‌ജറ്റ്‌ ടൂറിസം സെല്ലിന്റെ നൂറാമത്തെ യാത്ര ആവുകയാണ്. 2022 ഏപ്രിൽ 10 നാണ് ഇടുക്കി -അഞ്ചുരുളിയിലേക്കുള്ള ആനവണ്ടി ഉല്ലാസ യാത്രയുടെ കന്നി യാത്രക്ക് അഡ്വ: അനൂപ് ജേക്കബ് എംഎല്‍എ പച്ചക്കൊടി വീശിയത്.

കായലും, കടലും, കാടുമെല്ലാം ഉൾപ്പെടുന്ന തരത്തിൽ ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് ആനവണ്ടി യാത്ര എത്തിച്ചേർന്നു. മൂന്നു ജില്ലകളുടെ സംഗമ സ്‌ഥാനമായ കൂത്താട്ടുകുളത്ത് വിനോദ യാത്രക്ക് നല്ല പ്രതികരണം ആണ് ലഭിക്കുന്നത്. പാക്കേജുകളുടെ ഭാഗമായി ഒരുക്കിയ തോണി, കപ്പൽ സഞ്ചാരങ്ങൾ യാത്രികർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്.

റെസിഡൻസ് അസോസിയേഷനുകൾ, ചങ്ങാതി കൂട്ടങ്ങൾ, വായനശാലകൾ, വിവിധ സ്‌ഥാപനങ്ങൾ, ഓഫീസ് ഗ്രൂപ്പുകൾ എന്നിങ്ങനെ ഉല്ലാസ പാക്കേജുകളിൽ ആഹ്ലാദത്തോടെ പങ്കു ചേർന്നവർ കെഎസ്ആര്‍ടിസിയെ ഹൃദയത്തോട് ചേർത്തു പിടിച്ചു. സ്ത്രീകൾക്ക് മാത്രമായി സൗഹൃദ യാത്രയും കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് സംഘടിപ്പിച്ചു. ഫെബ്രുവരി 14 ലെ നൂറാമത്തെ യാത്രയിൽ പങ്കാളിയാകുന്നതിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.1070 രൂപയാണ് ചാർജ്.

ഡിപ്പോയുടെ കളക്ഷൻ വർധനവിൽ ഗണ്യമായ സംഭാവന നൽകാൻ ബഡ്ജറ്റ്‌ ടൂറിസത്തിന് കഴിയുന്നുണ്ട്. പ്രശാന്ത് വേലിക്കകം ആണ് കൂത്താട്ടുകുളം ഡിപ്പോയുടെ ബഡ്‌ജറ്റ്‌ ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ -ഓർഡിനേറ്റർ. ക്ലസ്റ്റർ ഓഫീസർ പി.എ അഭിലാഷ്, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ കെ.ജി ജയകുമാർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ ബി.എസ്‌ അനിൽകുമാർ, സുജിത് കെ, ശ്രീകാന്ത് ജി, രാജീവ്‌ കുമാർ സി.എസ്‌, ബിനു ജോൺ, വിനോദ് കെ.പി, രഞ്ജിത്ത് രവി, ദിലീപ് കെ രവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

ഗവി, മണ്രോ തുരുത്ത്, ചതുരംഗപാറ, മലക്കപ്പാറ, പരുന്തും പാറ-പാഞ്ചാലിമേട് , അഞ്ചുരുളി, മാമലകണ്ടം-മൂന്നാർ എന്നിവയാണ് പത്തുമാസകാലയളവിൽ നടത്തിയ യാത്രകൾ. 9447223212(പ്രശാന്ത് വേലിക്കകം )

Advertisment