Advertisment

മൂന്നാറിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു

New Update

publive-image

മൂന്നാര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠന ക്യാംപിനായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. വണ്ടി ഓടുന്നതിനിടെയാണ് തീ പിടിച്ചത്. വിദ്യാര്‍ഥികളില്‍ ആര്‍ക്കും പരിക്കില്ല. 40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു. മറയൂർ -മൂന്നാർ റൂട്ടിൽ തലയാറിൽ വച്ചാണ് സംഭവം. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസിനാണ് തീ പിടിച്ചത്.

Advertisment