Advertisment

പ്രസവ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; ആലപ്പുഴയിൽ ഡോക്ടർ അറസ്റ്റിൽ

New Update

publive-image

ആലപ്പുഴ: പ്രസവ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റ് ആകാനെത്തിയ യുവതിയിൽ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയിലായി. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ. രാജനെയാണ് വിജിലന്‍സ് പിടികൂടിയത്. പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയയ്ക്കാണ് രാജന്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം.

ചേർത്തല മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുവച്ചാണ് വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്. പണം തന്നാലേ ശസ്ത്രക്രിയ നടത്തൂവെന്നായിരുന്നു ഡോക്ടറുടെ നിലപാട്. തുടര്‍ന്ന് യുവതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

Advertisment