Advertisment

സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം അടുത്ത 18.02.2023ന് ദില്ലിയിൽ ചേരുന്ന കേന്ദ്ര ജി.എസ്.ടി കൗൺസിൽ മീറ്റിങ്ങിൽ സമ്മർദ്ദം ചെലുത്തി നേടിയെടുക്കണം : മലബാർ ഡെവലപ്മെന്റ് കൗൺസിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് : നിലവിൽ പെട്രോളിന് / ഡീസലിന് ലിറ്ററിന് ഒരു രൂപ സെസും, ഒരു രൂപ കിഫ്‌ബി ഫണ്ടും, പുറമെ ബഡ്ജറ്റിൽ നിർദ്ദേശിച്ച രണ്ട് രൂപ സെസും പൂർണ്ണമായി പിൻവലിക്കുകയാണെങ്കിൽ കേരളത്തിൽ ഇന്ധന വിൽപ്പനയും, വരുമാനവും ഗണ്യമായി വർദ്ധിക്കും. ഇന്ധന നികുതി ഇപ്പോൾ തന്നെ കേരളത്തിൽ ഉയർന്ന നിരക്കാണ്. വീണ്ടും സെസ് ചുമത്തിയാൽ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കാനും ഉൽപ്പന്നങ്ങൾക്ക് വിലവർധനവിനും ഇടയാക്കും.

വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാഹിയിൽ പെട്രോളിന് 12.05 രൂപയും, ഡീസലിന് 11.08 രൂപയും തമിഴ്നാട്ടിലും കർണാടകയിലും ലിറ്ററിന് ആറു രൂപയോളം കുറവാണ്. ബഡ്ജറ്റ് നിർദ്ദേശിച്ച 2 രൂപ സെസ് കൂടി ഉൾപ്പെടുത്തിയാൽ യഥാക്രമം 14 രൂപ മാഹിയിലും തമിഴ്നാട്ടിലും കർണാടകയിലും ലിറ്ററിന് വ്യത്യാസം 8 രൂപയായി ഉയരും. 700 കോടി പ്രതീക്ഷിച്ചുള്ള ബഡ്ജറ്റ് നിർദ്ദേശം കള്ളക്കടത്ത് പെരുകുന്നത് മൂലം കേരളത്തിലെ വരുമാനത്തിന് വൻ ഇടിവും, റോഡ് - ട്രെയിൻ വഴി ഉൾപ്പെടെയുള്ള കള്ളക്കടത്ത് വർദ്ധിക്കാനും അപകടത്തിനും സാധ്യത വളരെയാണ്.

ഇപ്പോൾ തന്നെ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും മാഹിയിൽ നിന്നും തമിഴ്നാട് /കർണാടക ബോർഡറുകളിലെ പമ്പുകളിൽ നിന്നുമാണ് ഇന്ധനം നിറയ്ക്കുന്നത്. കേരളത്തിലെ വാഹനങ്ങളെ ആകർഷിക്കാൻ തമിഴ്നാടിന്റെയും കർണാടകയുടെയും അതിർത്തി പമ്പുകളിൽ 8 രൂപ വില വ്യത്യാസം ചൂണ്ടിക്കാണിച്ച് ബോർഡുകൾ വെച്ചു കഴിഞ്ഞു. ഇത് കേരളത്തിലെ അതിർത്തി പ്രദേശങ്ങളിലെ പമ്പുകൾ പൂട്ടാൻ ഇടവരും. ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഇന്ധനത്തിന്റെ നിലവിലുള്ള സെസും, ബഡ്ജറ്റിൽ നിർദ്ദേശിച്ച സെസും പൂർണ്ണമായി ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് ജോയ് ജോസഫ് കെ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ എന്നിവർ അഭ്യർത്ഥിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം അയച്ചിട്ടുണ്ട്.

Advertisment