Advertisment

പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യസംഘം പൂഞ്ഞാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാണി ജയറാം അനുശോചന യോഗം സംഘടിപ്പിച്ചു

New Update

publive-image

പൂഞ്ഞാർ: പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യസംഘം പൂഞ്ഞാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്തരിച്ച ഗായിക വാണി ജയറാമിനെ അനുശോചിച്ചു. സംഗീത സംവിധായകൻ പൂഞ്ഞാർ വിജയൻ അനുശോചന സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എം കെ വിശ്വനാഥൻ സ്വാഗതം ആശംസിച്ചു. പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ്കെ പി മധു കുമാർ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി കെ കെ സുരേഷ് കുമാർ, ഗ്രന്ഥശാല മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി കെ ഷിബുകുമാർ, എ.എന്‍. ഹരിഹരയ്യർ, പിജി പ്രമോദ് കുമാർ, ഡി വിലാസിനിയമ്മ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ റസാക്ക്, പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ സിജി ഷാജി, ഗിരിജ രമേഷ് പൂഞ്ഞാർ ഏരിയ വനിത സാഹിതി ഏരിയ സെക്രട്ടറി ഷൈനി പ്രമോദ്, കവിയത്രി പൂഞ്ഞാർ വിഷ്ണുപ്രിയ പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ യൂണിറ്റ് അംഗം മെഹറുനിസ പ്രമോദ്, ലൈബ്രേറിയൻ ഷൈനി പ്രദീപ്, ബാലസംഘം പൂഞ്ഞാർ മേഖല പ്രസിഡൻറ് സോനാ സോമൻ , മിനി സോമൻ തുടങ്ങിയവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ മേഖലാ സെക്രട്ടറി എം കെ ഷാജി നന്ദി രേഖപ്പെടുത്തി

Advertisment