Advertisment

കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

New Update

publive-image

കായംകുളം: കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷ (54) ആണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് ദേശീയപാത 66ൽ ഇടശ്ശേരി ജംക്‌ഷനിലാണ് സംഭവം.

ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ബന്ധുവീട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു അപകടം.

Advertisment