Advertisment

ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള എസ്.സി.പ്രമോട്ടര്‍ ഇന്റര്‍വ്യൂ ഇന്ന്

New Update

publive-image

Advertisment

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയിലെ ബൈസൺവാലി, അടിമാലി , അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളിലേക്ക് എസ്.സി. പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഇന്ന് (7) ഉച്ചയ്ക്ക് 12 ന് കുയിലിമല സിവില്‍ സ്റ്റേഷനിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്‌ളസ് ടു / തത്തുല്ല്യ യോഗ്യത. പ്രായപരിധി 18 - 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബൈസൺവാലി, അടിമാലി , അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. മുന്‍പ് പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷ പരിഗണിക്കില്ല.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താഴെ പറയുന്ന രേഖകള്‍ സഹിതം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ഇടുക്കി സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഹാജരാക്കേണ്ട രേഖകള്‍: വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷ (പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് / ജനന സര്‍ട്ടിഫിക്കറ്റ്), തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്. ഫോണ്‍: 04862 296297

Advertisment