Advertisment

മണ്ണാർകാട് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

പാലക്കാട്: മണ്ണാർക്കാട് കുമരംപുത്തൂരിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് നെച്ചുള്ളിയിലെ പള്ളിയാലി അലിയുടെ മകൻ റസിനാണ് (13) മരിച്ചത്. മണ്ണാർക്കാട് എം ഇ എസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിയായിരുന്നു. മുറി തുറന്ന വീട്ടുകാർ റസിനെ ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment