Advertisment

സബ്ജൂനിയർ ഹാൻഡ്ബോൾ: ഇടുക്കി ജില്ലയിൽ നിന്നും മൂന്നു പേർ കേരള ടീമിൽ

New Update

publive-image

തൊടുപുഴ: ഗുവാഹത്തിയിൽ നടക്കുന്ന സബ് ജൂനിയർ നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ മൂന്നു പേർക്ക് സെലക്ഷൻ ലഭിച്ചു. സെവാൻ കബീർ, ആദിത്യദേവ്, അശ്വന്ത് ബിജു എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്.

തൊടുപുഴ വെള്ളിയാമറ്റം ക്രൈസ്റ്റിംഗ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെവാൻ കബീർ. തൊടുപുഴ കുമാരമംഗലം എം കെ എൻ എം എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യദേവ്. കൊല്ലം അക്കാദമിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വന്ത് ബിജു. ഈ മാസം 27 മുതൽ 30 വരെ ആസാമിലെ ഗുവാഹത്തിയിൽ വച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

Advertisment