Advertisment

'പറവകള്‍ക്കു൦ ദാഹജല൦' ; മൂച്ചിക്കൽ എൽപി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി

New Update

publive-image

Advertisment

അലനല്ലൂർ :ഓരോ തുള്ളി ജലവും അമൂല്യമാണെന്ന ബോധം കുരുന്നുകളിൽ ഉറപ്പിച്ചും,പൊള്ളുന്ന വേനലിൽ സഹജീവി സ്നേഹം വളർത്തുന്നതിനും വേണ്ടി ജലദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും 'പറവകൾക്കും ദാഹജലം' എന്ന പേരിൽ ജീവികൾക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കുന്നതിന്റെ ഉദ്ഘാടനം മൂച്ചിക്കൽ എൽപി സ്കൂളിന്റെ പ്രധാനാധ്യാപകൻ പി.നാരായണന്‍ നിർവ്വഹിച്ചു.

പാലക്കാട് ജില്ലയിലെ കൗൺസലിങ് ഹിപ്നോട്ടൈസ൪ കെ.എ൦ ഫാത്തിമ ജലസംരക്ഷണ ത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. സി.ജമീല, എന്‍.അലി അക്ബ൪, കെ.രമാദേവി എന്നിവ൪ പ്രസംഗിച്ചു. പി.ജിഷ, സി.പി വഹീദ,എ.നുസെെബ, കെ.പി സാലിഹ,ഇ.പ്രിയങ്ക, സി.പി മുഫീദ, കെ.ഷീബ എന്നിവ൪ നേതൃത്വ൦ നല്‍കി.

 

Advertisment