Advertisment

വീണ വാദനത്തിൽ എ. ഗ്രേഡ് നേടിയ എം. മഹാദേവനെ യൂത്ത് കോൺഗ്രസ്സ് അയ്യന്തോൾ രാജീവ് ഗാന്ധി യൂണിറ്റ് ആദരിച്ചു

New Update

publive-image

സംസ്ഥാന സ്കൂൾ കലോത്സവം ഹയർസെക്കൻഡറി വിഭാഗം വീണ വാദനത്തിൽ എ. ഗ്രേഡ് നേടിയ പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിന്റെയും കേരളവർമ്മ കോളേജിലെ മലയാള വിഭാഗം അസി.പ്രൊഫസർ എ.ജെൽസയുടെയും മകൻ എം. മഹാദേവനെ

യൂത്ത് കോൺഗ്രസ്സ് അയ്യന്തോൾ രാജീവ് ഗാന്ധി യൂണിറ്റ് ആദരിച്ചു.

യൂണിറ്റ് കമ്മിറ്റിയുടെ സ്നേഹോപഹാരം കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് എം.മഹാദേവനു സമ്മാനിച്ചു. മുൻ കൗൺസിലർ വത്സല ബാബുരാജ്, അയ്യന്തോൾ മണ്ഡലം കോൺഗ്രസ് സെക്രട്ടറി ടി.എൻ.രാജീവ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.സുമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ആർ മണികണ്ഠൻ മണ്ഡലം സെക്രട്ടറിമാരായ ശ്രീരാം ശ്രിധർ, മിഥുൻ ഈച്ചരത്ത്, യൂത്ത് കോൺഗ്രസ്‌ അയ്യന്തോൾ രാജീവ്‌ ഗാന്ധി യൂണിറ്റ് വൈസ് പ്രസിഡന്റ് സൗമ്യ മരുതൂർ, യൂണിറ്റ് സെക്രട്ടറിമാരായ ശരത് .കെ.എം, അർജുൻ ദേവരാജ്, വിഘ്നേഷ് നാരായണൻ, സുലേഖ പ്രകാശ് അശ്വിൻ കൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment