Advertisment

കട്ടപ്പന ഇ.എസ്.ഐ ഹോസ്പിറ്റലിന് അംഗീകാരം : ഡീൻ കുര്യാക്കോസ് എം.പി.

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കിയിലെ കട്ടപ്പനയിൽ 100 കിടക്കകളുള്ള ഇഎസ്‌ഐ ആശുപത്രി നിർമ്മിക്കുന്നതിന് 189 മത് ഇഎസ്‌ഐ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി 4.6 ഏക്കർ ഭൂമി സൗജന്യമായി വാഗ്‌ദാനം ചെയ്‌തതിനെ തുടർന്ന് നിർദ്ദിഷ്ട സ്ഥലം കോർപ്പറേഷൻ പരിശോധിച്ച് 100 കിടക്കകളുള്ള ഇഎസ്‌ഐ ആശുപത്രി സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തി ഡയറക്ടർ ബോർഡ് തീരുമാനത്തിന് സമർപ്പിച്ചിരിക്കുകയായിരുന്നു.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കട്ടപ്പന മുനിസിപ്പാലിറ്റി ഇഎസ്‌ഐസിക്ക് കൈമാറുന്നതിനുള്ള അന്തിമ വിജ്ഞാപനത്തിനായി നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ കോർപ്പറേഷൻ നിർമാണ ഏജൻസിക്ക് പ്രവൃത്തി നൽകുന്നതിന് തുടർനടപടി സ്വീകരിക്കുമെന്നും 18 മാസത്തിനുള്ളി നിർമ്മാണം പൂർത്തികരിക്കാൻ കഴിയുമെന്നും എം.പി. അറിയിച്ചു.

ഇഎസ്‌ഐ തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി അംഗീകരിച്ചുകൊണ്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകാൻ കോർപ്പറേഷനോട് നിർദ്ദേശിച്ചു. ഇഎസ്ഐ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി ‘നിർമാൻ സേ ശക്തി’ സംരംഭം ആരംഭിച്ചതായും എം.പി അറിയിച്ചു.

 

Advertisment