Advertisment

കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ മിൽക്ക് വെൻഡിങ് മെഷീൻ നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ജെ. ചിഞ്ചുറാണി

New Update

publive-image

Advertisment

കാണക്കാരി: കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ മിൽക്ക് വെൻഡിങ് മെഷീൻ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. കോട്ടയം ജില്ല ക്ഷീര വികസന വകുപ്പിന്റെ പരിധിയിൽ വരുന്ന കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മിൽക്ക് വെൻഡിങ് മെഷീൻ സംഘം ഹാളിൽ അഡ്വ മോൻസ് ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ബഹു മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു .

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യന്റെ പദ്ധതിവിഹിതവും കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘവും സംയുക്തമായിട്ടാണ് ഈ മിൽക്ക് വെൻഡിങ് മെഷീൻ പദ്ധതി പൂർത്തീകരിച്ചത്. ക്ഷീരകർഷകർ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പശുവിൻ പാൽ കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിച്ച് പ്രാഥമിക ഗുണനിലവാര പരിശോധനകൾ നടത്തി ശീതീകരിച്ച് സംഭരിച്ച് മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് 24 മണിക്കൂർ ലഭ്യമാക്കുന്നതിലൂടെ കർഷകർക്ക് മികച്ച വില ഉറപ്പാക്കാൻ സാധിക്കുന്നു കൂടാതെ പ്ലാസ്റ്റിക്ക് കവറുകളുടെ ഉപയോഗം കുറച്ച് പാൽ വിപണനരംഗം കൂടുതൽ പ്രകൃതി സൗഹാർദ്ദമാക്കാൻ ഈ നൂതന സംവിധാനം സഹായിക്കുന്നു.

publive-image

യോഗത്തിൽ കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘ പ്രസിഡൻറ് പി. യു. മാത്യു സ്വാഗതവും, ഉഴവൂർ ബ്ലോക്ക് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണവും, ഉഴവൂർ ബ്ലോക്ക് പ്രസിഡൻറ് ജോൺസൺ പുളിക്കീൽ മിൽക്ക് റീചാർജ്ജ് കൂപ്പൺ വിതരണ ഉദ്ഘാടനവും, കോട്ടയം ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബർ നിർമ്മല ജിമ്മി സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ ഒഴിച്ച ക്ഷീര കർഷകനെയും, കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിൻസി സിറിയക്ക് ഏറ്റവും കൂടുതൽ പാൽ ഒഴിച്ച വനിതാ ക്ഷീര കര്‍ഷകയെയും, കാണക്കാരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജു പഴയപുരക്കൽ ഏറ്റവും കൂടുതൽ പാൽ ഒഴിച്ച എസ് സി/എസ് റ്റി ക്ഷീര കർഷകെയും ആദരിച്ചു.

ഗുണമേന്മയുള്ള പാൽ ഉല്പാദനം -കർഷകർ അറിയേണ്ടത് എന്ന സെമിനാറിൽ കോട്ടയം ജില്ല ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി .സി.ആർ.ശാരദ മോഡറേറ്ററാവുകയും കോട്ടയം ജില്ല ഗുണ നിയന്ത്രണ ഓഫീസർ ജാക്വിലിൻ ഡൊമനിക് ക്ലാസ് നയിക്കുകയും, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സാങ്കേതിക വിദഗ്ധർ ആശംസകളും മാഞ്ഞൂർ ക്ഷീര വികസന ഓഫീസർ, സിബിമോൻ. ബി യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Advertisment