Advertisment

വൈക്കം സത്യാഗ്രഹം വിപ്ലവകരമായ പരിവർത്തനം: ഗാന്ധി ദർശൻ വേദി

New Update

publive-image

പാലക്കാട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "വൈക്കം സത്യാഗ്രഹവും കേരള നവോത്ഥാനവും " എന്ന വിഷയത്തിൽ, പാലക്കാട് ഗവ: വിക്ടോറിയ കോളെജ് സെമിനാർ ഹാളിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു.

മുൻ എം.എൽ.എ. സി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിപ്ലവകരമായ പരിവർത്തനത്തിന് പ്രേരകമായ ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യാഗ്രഹം എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത് മുഖ്യപ്രഭാഷണം നടത്തി, മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.പി. ലോറൻസിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. സംസ്ഥാന സെക്രട്ടറി ടി.ജെ. മാർട്ടിൻ, ഡി.സി.സി. സ്ക്രട്ടറി പ്രകാശൻ കാഴ്ച പറമ്പിൽ എ. ശിവരാമകൃഷ്ണൻ, പി.പ്രീത, പ്രൊഫ.എം.ഉണ്ണികൃഷ്ണൻ, ഡോ.സി.രാജേഷ്, എം.എം.തോമസ്സ് , കെ.ടി. പുഷ്പവല്ലി നമ്പ്യാർ, എം.ഗോവിന്ദൻകുട്ടി, പി.എസ്.നാരായണൻ, എ. ഉണ്ണികൃഷ്ണൻ, വി.പി.ശശികുമാർ, യു.പി.മുരളീധരൻ, എം.ജി.സുരേഷ് കുമാർ, പി.സി. കുഞ്ഞിരാമൻ, എസ്. സേവ്യർ, എൻ. അശോകൻ, ആർ.സുരേഷ്, പി.വിശ്വംബരൻ , പി.കെ.ജയൻ എന്നിവർ പ്രസംഗിച്ചു.

Advertisment