/sathyam/media/post_attachments/7ODQn7nKw5FkHIlfxfCU.jpg)
കാഞ്ഞിരപ്പുഴ:പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിച്ചു കൊണ്ടും,ജനവികാരം മാനിച്ചു കൊണ്ടുമാണ് വനംവകുപ്പ് വികസന മാതൃകകൾ നടപ്പാക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.കേരള വനം-വന്യജീവി വകുപ്പിന്റെ വന സൗഹൃദ സദസ്സ് കാഞ്ഞിരപ്പുഴ ലിൻഷ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ മുൻ നിർത്തി,പരിഹാര നടപടികൾക്ക് പ്രാമുഖ്യം നൽകി ഏറെ ശ്രദ്ധാപൂർവമാണ് വനം വകുപ്പ് പ്രവർത്തിക്കുന്നത്.
വനാതിർത്തിയിൽ വസിക്കുന്നവരുടെ സംരക്ഷണത്തിനും ഉന്നമനത്തിനും ഈ സർക്കാർ പ്രത്യേക പരിഗണന നൽകുന്നു.എന്നിട്ടും വനം വകുപ്പിന്റെ ഏതൊരു ശ്രമവും തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്.മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്, മന്ത്രി പറഞ്ഞു.ചടങ്ങിൽ കോങ്ങാട് എംഎൽഎ അഡ്വക്കേറ്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. വൈദ്യുതി വകുപ്പ് മന്ത്രി കെ,കൃഷ്ണൻകുട്ടി,വ്യത്യസ്ത രാഷ്ട്രീയകക്ഷി പ്രതിനിധികളായ സജീവ് സി.ആർ,പി. ചിന്നക്കുട്ടൻ,മോഹൻ ഐസക്,ടി.കെ.സുബ്രഹ്മണ്യൻ, ശിവദാസ്,കെ.പി.മൊയ്തു,സജീവ് മാത്യു തുടങ്ങിയവർ സംസാരിച്ചു തുടർന്ന് എപിസിസിഎഫ് രാജേഷ് രവീന്ദൻ ഐ എഫ് എസ് ചർച്ചകൾക്കുള്ള മറുപടി പ്രസംഗം നടത്തി.തുടർന്ന് നടന്ന പൊതു സമ്മേളനത്തിന്ന് ' കെ.വിജയാനന്ദൻ ഐഎഫ്എസ് സ്വാഗതവും പി. മുഹമ്മദ് ഷബാബ് ഐ എഫ് എസ് നന്ദിയും പറഞ്ഞു.
/sathyam/media/post_attachments/HKYE1mbiEyPDEkEOdn9g.jpg)
ചർച്ചകളും നിവേദനങ്ങളും നിർദേശങ്ങളുമായി പൊതു സമ്മേളനത്തിനു മുന്നോടിയായി മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായി.ജില്ല, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us