Advertisment

ആരോപണങ്ങളുടെ കുത്തൊഴുക്കാണെങ്കിലും പിണറായിക്ക് ഡബിൾ ആത്മവിശ്വാസം; കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ടെന്നും ആ പൂതി ഏശില്ലെന്നും തുറന്നടിച്ച് ഇരട്ടചങ്കൻ. സർക്കാർ ഒരു രൂപ പോലും നൽകിയിട്ടില്ലാത്ത ക്യാമറാ പദ്ധതിയിൽ പ്രതിപക്ഷത്തിന്റെ 100കോടിയുടെ അഴിമതി ആരോപണം ജനം പുച്ഛിച്ചു തള്ളുമെന്ന് സർക്കാർ. പ്രതിപക്ഷ അജൻഡ അവഗണിക്കാൻ പാർട്ടിയും

New Update

തിരുവനന്തപുരം: ക്യാമറാ വിവാദത്തിൽ കുടുംബാംഗങ്ങൾക്കു നേരെയടക്കം ആരോപണങ്ങളുടെ കുത്തൊഴുക്കാണെങ്കിലും പിണറായി സൂപ്പർ കൂളാണ്. പ്രതിപക്ഷം കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ടെന്നും ആ പൂതി ഏശില്ലെന്നും തുറന്നടിച്ച് ഇരട്ടചങ്കനായി ഡബിൾ ആത്മ വിശ്വാസത്തോടെ പതറാതെ നിൽക്കുകയാണ് മുഖ്യമന്ത്രി.

Advertisment

publive-image


ഇതുവരെ സർക്കാർ ഒരു രൂപ പോലും നൽകിയിട്ടില്ലാത്ത ക്യാമറാ പദ്ധതിയിൽ പ്രതിപക്ഷത്തിന്റെ 100 കോടിയുടെ അഴിമതി ആരോപണം ജനം പുച്ഛിച്ചു തള്ളുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രതിപക്ഷം കൊണ്ടുവരുന്ന അജൻഡ അവഗണിക്കാനാണ് പാർട്ടിയുടെയും നിർദ്ദേശം. ഇതോടെ പിണറായിക്ക് കരുത്തേറി. വിജിലൻസ്, വ്യവസായ സെക്രട്ടറി തല അന്വേഷണങ്ങൾ പൂർത്തിയായാലുടൻ പ്രതിപക്ഷ ആരോപണങ്ങൾക്ക് പിണറായി എണ്ണിയെണ്ണി മറുപടി പറയും.


നേരത്തേ പ്രഖ്യാപിച്ചതു പോലെ ഈ മാസം 20മുതൽ എ.ഐ. ക്യാമറകൾ പെറ്റിയടിച്ച് തുടങ്ങാനും പദ്ധതിയുമായി മുന്നോട്ടു പോവാനുമുള്ള തീരുമാനം ഈ ആത്മവിശ്വാസത്തിൽ നിന്നുണ്ടായതാണ്. കഴിഞ്ഞ ഒരാഴ്ച എ.ഐ. ക്യാമറയിൽ പതി‌ഞ്ഞ നിയമലംഘനങ്ങൾക്ക് ബോധവത്കരണ നോട്ടീസ് അയച്ചു തുടങ്ങിയിട്ടുമുണ്ട്.

നിയമ ലംഘനങ്ങൾ ആവർത്തിച്ചവർക്കാണ് ആദ്യം നോട്ടീസ്. ഇതിൽ പിഴയീടാക്കില്ല. സംസ്ഥാനത്താകെ 726 എ.ഐ. ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞതിനാലും കെൽട്രോണുമായി കരാറൊപ്പിട്ട കമ്പനികൾക്ക് പണം നൽകിയില്ലെങ്കിൽ അവർ കോടതിയെ സമീപിച്ച് നഷ്ടപരിഹാരമടക്കം ഈടാക്കുമെന്നതിനാലും പദ്ധതിയിൽ പുനരാലോചന സാദ്ധ്യമല്ലെന്ന് സർക്കാർ വിലയിരുത്തുന്നു. പദ്ധതി മരവിപ്പിച്ചാൽ ക്യാമറകൾ നശിക്കുമെന്നും ഉപേക്ഷിച്ചാൽ കേസുകൾക്കിടയാക്കുമെന്നും ഗതാഗത വകുപ്പും പറയുന്നു.

കരാർ പ്രകാരം ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞതിനാൽ ഇനി പദ്ധതിതുകയിലോ കരാറിലോ വ്യത്യാസം വരുത്താനാവില്ല. കരാറുകൾ സാങ്കേതിക സമിതി അംഗീകരിച്ചതാണ്. ക്യാമറാപദ്ധതിക്ക് സർക്കാർ ഇതുവരെ പണം നൽകാത്തതിനാൽ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. മരാമത്ത് കരാറുകളിലടക്കം ഉപകരാറുകൾ പതിവുള്ളതാണ്. കരാർ ഉറപ്പിക്കും മുൻപേ ഉപകരാറുകൾക്ക് ടെൻഡർ വിളിക്കുന്നത് സർക്കാർ പദ്ധതികളിൽ പതിവുള്ളതാണ്.

publive-image


അതിനിടെ, സർക്കാരിനെതിരെ ദുരാരോപണങ്ങൾ നടക്കുകയാണെന്നും സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നിറംകെടുത്താൻ ശ്രമം നടക്കുന്നതായുമാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിക്കും യുഡിഎഫിനും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടേയും പരിപാടി.


പക്ഷേ ഒന്നും ഏൽക്കുന്നില്ല. യുഡിഎഫ് സംസ്കാരത്തിലല്ല എൽഡിഎഫ് നിൽക്കുന്നത്. കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ല. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഇരുചക്രവാഹനത്തിൽ 2യാത്രികർക്കൊപ്പം കൊണ്ടുപോവുന്ന കുട്ടിക്കും പിഴയുണ്ട്. 12വയസിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കും. ജനങ്ങൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതാണിത്.

Advertisment