Advertisment

ഹയർ സെക്കണ്ടറി പ്രവേശനം; പുതിയ അദ്ധ്യയന വർഷം മതിയായ സീറ്റുകൾ ഉറപ്പ് വരുത്തണം :വിസ്ഡം സ്റ്റുഡന്റ്സ്

New Update

publive-image

Advertisment

അലനല്ലൂർ :പുതിയ അദ്ധ്യയന വർഷം ഹയർ സെക്കൻഡറി പ്രവേശനത്തിന് മതിയായ സീറ്റുകൾ സർക്കാർ ഉറപ്പ് വരുത്തണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ്, വിസ്‌ഡം ഗേൾസ് പാലക്കാട്‌ ജില്ലാ സമിതികൾ ഹൈസ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ജാലകം ത്രിദിന സഹവാസ ക്യാമ്പിന്റെ സമാപന സംഗമം ആവശ്യപ്പെട്ടു.

പ്രാഥമിക യോഗങ്ങളിൽ തന്നെ ഉചിതമായ ആലോചനകൾ ഉയരണമെന്നും സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പരമാവധി വിദ്യാർത്ഥികൾക്കുള്ള തുടർ പഠന സാഹചര്യം ഒരുക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും സംഗമം ആവശ്യമുയർത്തി.ബാച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്നും സംഗമം ചൂണ്ടിക്കാട്ടി.

സമാപന സംഗമം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ്‌ കെ താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. അഷ്കർ സലഫി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ അൽഹികമി അധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്‌, വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ ഹംസക്കുട്ടി സലഫി, സെക്രട്ടറി റഷീദ് കൊടക്കാട്ട്, മുഹമ്മദ്‌ സ്വാദിഖ്‌ മദീനി, വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ ഹസ്സൻ അൻസാരി, വിസ്‌ഡം വിമൺ സംസ്ഥാന പ്രസിഡന്റ്‌ സഹ്‌റ സുല്ലമിയ്യഃ, ത്വൽഹത്ത് സ്വലാഹി, മൂസ സ്വലാഹി, അഷ്‌കർ സലഫി ഒറ്റപ്പാലം, സ്വലാഹുദ്ദീൻ ഇബ്നു സലീം, ശരീഫ് കാര, വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ഷഹബാസ് കെ അബ്ബാസ്, സുൽഫീക്കർ പാലക്കാഴി, എൻ.എം ഇർഷാദ് അസ്‌ലം, റിഷാദ് പൂക്കാടഞ്ചേരി, ഷാനിബ് അൽ ഹികമി, നൂറുൽ അമീൻ പാലക്കാട്‌, മുഹമ്മദ്‌ ഷഫീഖ് അൽ ഹികമി, ടി.കെ ഷഹീർ അൽ ഹികമി, ഷംജാസ് കെ അബ്ബാസ്, ഹനീന ടികെ, എം ഫാത്തിമത്ത് സാലിമ, ഷഹലത്ത് ഫിർദൗസി, അദീബ ദാനിയ, കെ. അഫീഫ, ഇ ഹാദിയ, ജാസ്മിൻ ടീച്ചർ,എം സുധീർ ഉമ്മർ, സ്വാദിഖ്‌ ബിൻ സലീം, സഫ്‌വാൻ കൊടിയംകുന്ന്, സ്വബീഹ് വെട്ടത്തൂർ, ഇബ്രാഹിം ഫാരിസ്, തുടങ്ങിയവർ മൂന്ന് ദിവസങ്ങളിലെ വിവിധ സെഷനുകളിൽ സംബന്ധിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി, വിദ്യാർത്ഥിനികൾക്കാണ് ക്യാമ്പ് ഒരുക്കിയത്.വിവിധ വിഷയങ്ങളിലെ പഠന സെഷനുകൾ,അക്കാഡമിക് ഗൈഡൻസ്,മോട്ടിവേഷനൽ ടോക്കുകൾ,ലഹരിക്കെതിരായ ബോധവത്കരണം,ആക്ടിവിറ്റികൾ തുടങ്ങിയ നിരവധി സെഷനുകളായാണ് ക്യാമ്പ് നടന്നത്.

Advertisment