Advertisment

എച്ച്.എം.എസ് മദ്റസ പ്രവേശനോത്സവം നടത്തി 

New Update

publive-image

വടക്കാങ്ങര : എച്ച്.എം.എസ് മദ്റസ 2023 - 24 അധ്യായന വർഷത്തെ പ്രവേശനനോത്സവം കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ധീൻ ഉദ്ഘാടനം ചെയ്തു. മദ്റസ പ്രിൻസിപ്പാൾ ടി ശഹീർ അധ്യക്ഷനായിരുന്നു.മജ്ലിസ് സെക്കന്ററി പൊതു പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ വി.പി അശ്മിൽ അലവിക്ക് മെമന്റോ നൽകി ആദരിച്ചു. ഹിക്മ പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും വാർഷിക പരീക്ഷയിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.

നുസ്റത്തുൽ അനാം ട്രസ്റ്റ് എഡ്യൂക്കേഷൻ കൗൺസിൽ പ്രസിഡന്റ് പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് കെ നജ്മുദ്ധീൻ, പി.ടി.എ പ്രസിഡന്റ് ഇബ്രാഹീം പട്ടാക്കൽ, അറക്കൽ സൈതലവി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സി.പി കുഞ്ഞാലൻകുട്ടി സ്വാഗതവും അബ്ദുൽ ഖയ്യൂം മാസ്റ്റർ സമാപന ഭാഷണവും നിർവഹിച്ചു. ബിലാൽ അഹമ്മദ് ഇ ഖിറാഅത്തും നടത്തി.

Advertisment