Advertisment

പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ; അവസാന തീയതി സെപ്റ്റംബർ 3, ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെ?

New Update

publive-image

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ http://admission.dge.kerala.gov.in/ ലഭ്യമാവും. ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് http://admission.dge.kerala.in / എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് ‘Click for Admission to NSQF Courses (VHSE)’ എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കിൽ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

NEWS
Advertisment