Advertisment

ഇടുക്കിയിലെ തങ്കമണിയിൽ കാണാതായ ടോമിയുടെ മൃതദേഹം കുളമാവ് ഡാമിൽ നിന്നും കണ്ടെടുത്തു

New Update

 

Advertisment

publive-image

തങ്കമണി : തങ്കമണിയിൽ നിന്നും ശനിയാഴ്ച മുതൽ കാണാതായ വാണിശ്ശേരിയിൽ ടോമിയുടെ മൃതദേഹം കുളമാവ് ഡാമിൽ നിന്നും കണ്ടെടുത്തു. തോട്ടത്തിൽ കൃഷിയ്‌ക്ക് ഉപയോഗിക്കുന്നതിന് മരുന്നു വാങ്ങാനായി രാവിലെ ചെറുതോണിക്ക് പോയ ടോമി വൈകുന്നേരം ആയിട്ടും തിരിച്ചു വന്നില്ല.

publive-image

ഇതേ തുടർന്ന് തിരച്ചിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതേ സമയം ടോമിയുടെ വാഹനം കുളമാവ് ഡാമിന് സമീപം കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ഈ ഭാഗത്ത് തിരച്ചിൽ നടത്തി. ഞായറാഴ്ച ഡാമിൽ നടത്തിയ തിരച്ചിൽ ഒടുവിൽ പതിനൊന്നു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. കുളമാവ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ സെലിൻ ( അംഗൻവാടി അധ്യാപിക ), മൂന്ന് മക്കൾ.

Advertisment