Advertisment

ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസ് നീന്തൽ മത്സരങ്ങൾ വണ്ടമറ്റത്തു നടന്നു

New Update

publive-image

ഇടുക്കി: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നീന്തൽ മത്സരങ്ങൾ നടത്തി. കോടിക്കുളം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുരേഷ് ബാബു മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ പോൾസൺ അദ്ധ്യക്ഷനായിരുന്നു. ഉത്ഘാടനചടങ്ങിനു മുൻപായി ദീപശിഖാ പ്രയാണവുമുണ്ടായിരുന്നു.

പഞ്ചായത്തു പ്രസിഡന്റ് സുരേഷ് ബാബു അഗ്നി പകർന്ന ദീപശിഖ സ്വാഗത സംഘം ചെയർമാൻ എം.എൻ . ബാബുവിനു കൈമാറി. എം.എൻ. ബാബുവിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങിയ ബേബി വർഗ്ഗീസ് ദീപശിഖയും വഹിച്ചു കൊണ്ട് ഉത്ഘാടന വേദിയിലേക്ക് പ്രയാണം നടത്തി.

വിജയികൾക്ക് തൊടുപുഴ ഡി.വൈ.എസ്.പി.കെ. സദൻ സർട്ടിഫിക്കറ്റുകളും , മെഡലുകളും വിതരണം ചെയ്തു. ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ, കെ.ശശിധരൻ , ശരത് യു നായർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment