Advertisment

ഇടുക്കി ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍; സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചു

New Update

publive-image

ഇടുക്കി ജില്ലയില്‍ ശരാശരി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നതിന് പഞ്ചായത്തുകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചു. ജില്ലയില്‍ കൊവിഡ് -19 സുരക്ഷാമാനദണ്ഡങ്ങള്‍ നിയന്ത്രണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ദിവസങ്ങളിലും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ബന്ധപ്പെട്ട തഹസില്‍ദാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരുമായി കൂടി ചേര്‍ന്ന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഡ്യൂട്ടി നിര്‍വ്വഹിക്കണം. സെക്ടറല്‍ മജിസ്ട്രേറ്റ്മാരായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ മാതൃവകുപ്പിലെ ഡ്യൂട്ടികള്‍ക്ക് വീഴ്ച വരാത്ത രീതിയില്‍ സെക്ടറല്‍ മജിസ്ട്രേറ്റ് ഡ്യൂട്ടി നിര്‍വ്വഹിക്കണം.

Advertisment